സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു; മിക്ക ഇനങ്ങള്‍ക്കും വര്‍ധിച്ചിരിക്കുന്നത് ഇരട്ടിയോ, അതിലധികമോ

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ ആളുകള്‍ മീന്‍ ഉപയോഗം കുറച്ച് പച്ചക്കറിയിലേക്ക് തിരിഞ്ഞതും വില കൂടാന്‍ കാരണമായി.

Update: 2018-07-08 04:57 GMT
Advertising

സാധാരണക്കാരന്റെ കീശ കാലിയാക്കി പച്ചക്കറി വില കൂടുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരവ് കുറഞ്ഞതും, പ്രതികൂല കാലാവസ്ഥയുമാണ് വില വര്‍ധനവിന് കാരണം. ഉണക്ക മത്സ്യത്തിന്റെ വിലയും ഇരട്ടിയായി.

Full View

ഒട്ടുമിക്ക പച്ചക്കറികള്‍ക്കും വില കൂടിയിട്ടുണ്ട്. മുളകിനും, തക്കാളിക്കും, ചെറിയ ഉള്ളിക്കും, പയറിനും, കൂര്‍ക്കക്കും, പടവലത്തിനും, പാവക്കക്കും ഇരട്ടിയോ, അതിലധികമോ വില കൂടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വര്‍ധനവിന് ഒരു കാരണം. കനത്ത മഴ കാരണം പ്രാദേശിക പച്ചക്കറി ഉത്പാദനം കുറഞ്ഞതും തിരിച്ചടിയായി.

ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യങ്ങള്‍ പിടിച്ചെടുത്തതോടെ ആളുകള്‍ മീന്‍ ഉപയോഗം കുറച്ച് പച്ചക്കറിയിലേക്ക് തിരിഞ്ഞതും വില കൂടാന്‍ കാരണമാണ്. നാട്ടിന്‍പുറങ്ങളിലെ പച്ചക്കറി വിലയുടെ അത്ര വര്‍ധനവ് തിരുവനന്തപുരത്തെ ചാല മാര്‍ക്കറ്റും, കോഴിക്കോട്ടെ പാളയം മാര്‍ക്കറ്റും പോലുള്ള ഇടങ്ങളില്‍ ഇല്ല.

Tags:    

Similar News