ബിഷപ്പിനെതിരായ പീഡന പരാതി: കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

റിപ്പോര്‍ട്ടിന് പുറമേ പരിശോധന നടത്തിയ ഡോക്ടറിന്റെ മൊഴികൂടി അന്വേഷണ സംഘം ഉടന്‍ ശേഖരിക്കും. രഹസ്യമൊഴികൂടി ലഭിച്ചാല്‍ ബിഷപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ഒപ്പം വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും.

Update: 2018-07-08 03:58 GMT
Advertising

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പിനെതിരായ കുരുക്ക് മുറുകുന്നു. കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. രഹസ്യമൊഴിയുടെ പകര്‍പ്പ് കൂടി ലഭിച്ചാല്‍ ചോദ്യം ചെയ്യലിന് ശേഷം ബിഷപ്പിനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തേക്കും.

Full View

13 തവണ ബിഷപ്പ് പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രീയുടെ മൊഴി. ഇത് ശരിവെക്കുന്ന വൈദ്യ പരിശോധന ഫലമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ പീഡനം നടന്നത് വ്യക്തമായിട്ടുണ്ടെന്നാണ് അന്വേഷണസംഘം പറയുന്നത്. റിപ്പോര്‍ട്ടിന് പുറമേ പരിശോധന നടത്തിയ ഡോക്ടറിന്റെ മൊഴികൂടി അന്വേഷണ സംഘം ഉടന്‍ ശേഖരിക്കും. രഹസ്യമൊഴികൂടി ലഭിച്ചാല്‍ ബിഷപ്പിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ഒപ്പം വൈദ്യ പരിശോധനയ്ക്കും വിധേയനാക്കും. ഇതിന് ശേഷം അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിട്ടുള്ളത്.

ബിഷപ്പ് എസ് പിക്ക് നല്കിയ പരാതിയില്‍ കഴമ്പില്ലെന്ന നിഗമനത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘം ഉള്ളത്. കന്യാസ്ത്രീ മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതും നിര്‍ണ്ണായകമാണ്.

Tags:    

Similar News