ആകെയുള്ള ഒറ്റമുറി വീടിന് തീപിടിച്ചു; തൊഴുത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പം വൃദ്ധയുടെ ദുരിത ജീവിതം

കോരിച്ചൊരിയുന്ന പെരുമഴയത്തും ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് ഷെരീഫ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല

Update: 2018-07-20 05:58 GMT
Advertising

ടാര്‍പോളിന്‍ മേല്‍ക്കൂരയാക്കി മുള ഉപയോഗിച്ച് കെട്ടിയ ഒറ്റ മുറി കുടിലും നഷ്ടപ്പെട്ട അവസ്ഥയിലാണ് ഒരു വൃദ്ധ. ആഹാരം പാകം ചെയ്യുന്നതിനിടെ തീപടര്‍ന്ന് വീട് കത്തിയമര്‍ന്നതാണ് ഷെരീഫയെ ദുരിതത്തിലാക്കിയത്. മറ്റ് ഇടമില്ലാത്തതിനാല്‍ പശുവിന്റെ തൊഴുത്തില്‍ കഴിഞ്ഞു കൂടുകയാണ് ഈ വയോധിക.

കോരിച്ചൊരിയുന്ന പെരുമഴയത്തും ഇങ്ങനെയൊരു ദുരന്തം ഉണ്ടാകുമെന്ന് ഷെരീഫ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇടുക്കി അടിമാലി ഇരുമ്പുപാലത്തിനു സമീപമായിരുന്നു ഷെരീഫയുടെ ഒറ്റമുറി കുടില്‍. കഴിഞ്ഞ ദിവസം ആഹാരം പാകം ചെയ്യുന്നതിനിടെ വീടിനടുത്തുള്ള തൊഴുത്തില്‍ ആടിനും പശുവിനും തീറ്റ നല്‍കാന്‍ പോയപ്പോഴാണ് വീടിന് തീപിടിച്ചത്. 20 വര്‍ഷമായി ഈ ഒറ്റമുറി കൂരയില്‍ ഒറ്റയ്ക്ക് കഴിഞ്ഞു കൂടുകയായിരുന്നു ഈ വൃദ്ധ. ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഷെരീഫയ്ക്ക് മക്കളുമില്ല.

ഉപജീവനത്തിനായി വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് ഒപ്പം തൊഴുത്തിലാണ് ഷെരീഫ ഇപ്പോള്‍ പകല്‍ സമയം കഴിച്ചുകൂട്ടുന്നത്. ചില സുമനസുകളുടെ സഹായത്തോടെ അടുത്തുള്ള വീടുകളിലാണ് അന്തിയുറങ്ങുന്നത്. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകളും മറ്റും കുടിലിനൊപ്പം കത്തി ചാമ്പലായി. പഞ്ചായത്തിനെ സമീപിച്ചിട്ടും അനുകൂല നടപടികള്‍ ഉണ്ടായില്ലെന്നാണ് ഷെരീഫ പറയുന്നത്. ഇനി പ്രതീക്ഷ സുമനസുകളിലാണ്.

Tags:    

Similar News