ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍റെ കൊലപാതകം; ബി.ജെ.പി പ്രവർത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ബി.ജെ.പി പ്രവർത്തകരായ ഉപ്പള പ്രതാപ് നഗറിലെ അശ്വിൻ, കാർത്തിക് എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2018-08-07 04:23 GMT
Advertising

ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അബൂബക്കർ സിദ്ദീഖിനെ കുത്തിക്കൊന്ന കേസിൽ അറസ്റ്റിലായ രണ്ട് ബി.ജെ.പി പ്രവർത്തകരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ബി.ജെ.പി പ്രവർത്തകരായ ഉപ്പള പ്രതാപ് നഗറിലെ അശ്വിൻ, കാർത്തിക് എന്നിവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതികൾ പൊലീസിൽ കീഴടങ്ങിയത്. വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തി. മുഖം മറച്ചാണ് പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി സംഭവ സ്ഥലത്തിനടുത്തെ കുറ്റിക്കാട്ടിൽ നിന്നും കണ്ടെടുത്തിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് ഉപ്പള സോങ്കാലിയിലെ അബൂബക്കർ സിദ്ദീഖ് കുത്തേറ്റ് മരിച്ചത്.

Full View

കൊലയ്ക്ക് പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണോ എന്ന് പരിശോധിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വിലാപയാത്രയായി ഉപ്പള സോങ്കാലിലെത്തിച്ച മൃതദേഹം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സോങ്കാല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Tags:    

Similar News