മഴയും നീരൊഴുക്കും ശക്തമായ സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ ഷട്ടർ ഉടൻ അടയ്ക്കില്ല

എന്നാൽ ചെറുതോണി ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ ആശങ്കയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. 

Update: 2018-08-14 03:38 GMT
Advertising

മഴയും നീരൊഴുക്കും ശക്തമായ സാഹചര്യത്തിൽ ഇടമലയാർ ഡാമിന്റെ ഷട്ടർ ഉടൻ അടയ്ക്കില്ല. എന്നാൽ ചെറുതോണി ഡാമിൽ നിന്നും പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കുറച്ചതോടെ ആശങ്കയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. അതേസമയം പ്രളയബാധിതമേഖലകളില്‍ ശുചീകരണത്തിനും പുനരധിവാസത്തിനും എറണാകുളം ജില്ലാ ഭരണകൂടം ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചു.

ഇടമലയാർ ഡാമിലെ നാല് ഷട്ടറുകളാണ് നിലവിൽ തുറന്നിട്ടുള്ളത്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായതോടെ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവിലും മാറ്റമില്ല. പെരിയാറിലും ജലനിരപ്പ് ഉയർന്നിരുന്നു. ഏലൂരൂം പാതാളവും ഇപ്പോഴും വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതോടെ ആളുകൾ ക്യാമ്പുകളിലേയ്ക്ക് തിരികെയെത്തി.

ശുചീകരണ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ രൂപീകരിച്ചിരിക്കുകയാണ് എറണാകുളം ജില്ലാ ഭരണകൂടം. ജില്ലയിൽ 10 ക്യാമ്പുകളാണ് നിലവിലുള്ളത്. അതേസമയം ചെറുതോണി ഡാമിന്റെ രണ്ട് ഷട്ടറുകൾ അടച്ചത് പെരിയാറിന്റെ തീരത്തെ ആശങ്കകളെ നേരിയ തോതിൽ കുറച്ചിട്ടുണ്ട്.

Full View
Tags:    

Similar News