കനത്ത മഴ ഇന്നും നാളെയും കൂടി തുടര്‍ന്നേക്കും
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴക്ക് കാരണം. ഇന്നലെ ഒഡീഷയില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദം മൂലമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴയും കാറ്റും ശക്തിയാര്‍ജിച്ചത്.
കേരളത്തില്‍ ഇന്നും നാളെയും കൂടി കനത്ത മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീരദേശ മേഖലയില്‍ അടുത്ത 48 മണിക്കൂര്‍ കാറ്റിന് സാധ്യതയുണ്ട്.
ഇന്നലെ ബംഗാള്‍ ഉള്‍ക്കടലില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദം ഒഡീഷയില്‍ നിന്നും ഛത്തീസ്ഗഢ് വിദര്‍ഭ മേഖലയിലേക്ക് നീങ്ങിയെന്നും കാലാവസ്ഥനിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ സതീ ദേവി പറഞ്ഞു. ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം അടിയന്തര രക്ഷാപ്രവര്‍ത്തനം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് കേരളത്തിലെ കനത്ത മഴക്ക് കാരണം. ഇന്നലെ ഒഡീഷയില്‍ ശക്തിപ്രാപിച്ച ന്യൂനമര്‍ദ്ദം മൂലമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മഴയും കാറ്റും ശക്തിയാര്‍ജിച്ചത്. നിലവില്‍ ന്യൂനമര്‍ദ്ദം ഛത്തീസ്ഗഢ് വിദര്‍ഭ മേഖലയിലേക്ക് നീങ്ങിയിട്ടുണ്ട്. അതിനാല്‍ മഹാരാഷ്ട്ര, ഗുജറാത്ത് മേഖലയില്‍ മഴ ശക്തമാവുകയും അടുത്ത രണ്ട് ദിവസത്തിന് ശേഷം കേരളത്തില്‍ മഴ കുറയുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ സതീ ദേവി പറഞ്ഞു.
അതേസമയം പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം ക്യാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് യോഗം ചേര്‍ന്നു. കര, നാവിക, വ്യോമ സേനകൾക്ക് രക്ഷാപ്രവർത്തനം ശക്തമാക്കാൻ നിര്ദ്ദേശം നല്‍കിയിട്ടുണ്ട്.
കൂടുതൽ സൈനികർ, ബോട്ടുകൾ, ഹെലികോപ്പ്റ്ററുകൾ എന്നിവ അടിയന്തരമായി ലഭ്യമാക്കുമെന്നും സൈന്യം ഭക്ഷണവും വെള്ളവും വിതരണം ചെയ്യുമെന്നും യോഗശേഷം ആഭ്യന്തമന്ത്രാലയം അറിയിച്ചു. മുല്ലപ്പെരിയാർ ജല നിരപ്പ് കേന്ദ്ര ജല കമ്മീഷൻ ചെയർമാൻ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.