പ്രളയക്കെടുതിയിൽപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി പരീക്ഷ

എം.ജി സർവകലാശാലയിലെ ഒന്നാം വർഷ ബി.എ എൽ.എൽ.ബി വിദ്യാർത്ഥികള്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.

Update: 2018-08-25 01:59 GMT
Advertising

പ്രളയക്കെടുതിയിൽപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ പരീക്ഷ ചോദ്യചിഹ്നമാവുകയാണ്. എം.ജി സർവകലാശാലയിലെ ഒന്നാം വർഷ ബി.എ എൽ.എൽ.ബി വിദ്യാർത്ഥികള്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്.

എം.ജി.സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ നടക്കാനിരിയ്ക്കുന്ന ഒന്നാം വർഷ ബി.എ എൽ.എൽ.ബി പരീക്ഷ തൽക്കാലത്തേക്ക് മാറ്റിവെയ്ക്കണമെന്നാണ് കുട്ടികളുടെ ആവശ്യം. പരീക്ഷ എഴുതേണ്ട പല കുട്ടികളും പ്രളയത്തെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പലർക്കും ഇപ്പോഴും വീടുകളിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിൽ എങ്ങനെയാണ് പരീക്ഷ കേന്ദ്രത്തിലേക്ക് എത്താൻ കഴിയുക എന്നാണ് വിദ്യാർത്ഥികൾ ചോദിക്കുന്നത്.

Full View

ഓഗസ്റ്റ് 29, 31 സെപ്തംബർ 3, 5 തീയ്യതികളിലാണ് ഇനി നടത്താനുള്ള പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും വൈസ് ചാൻസലർക്കും ഈ ആവശ്യം ഉന്നയിച്ച് ഇവർ കത്ത് നൽകിയിട്ടുണ്ട്. എന്നാൽ പരീക്ഷാ തിയ്യതികളിൽ സർവകലാശാല ഇതുവരെ മാറ്റം വരുത്തിയിട്ടില്ല.

Tags:    

Similar News