അർണബിനെ ആവശ്യമില്ലാതെ ആക്രമിക്കരുതെന്ന് രാഹുൽ ഈശ്വർ 

Update: 2018-08-26 10:26 GMT
Advertising

താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നാണംകെട്ട ജനതയാണ് മലയാളികളെന്ന റിപബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മലയാളികള്‍ ഇറങ്ങിയതിന് പിന്നാലെ അർണബിനെ പിന്തുണച്ച് രാഹുൽ ഈശ്വർ ഫേസ്ബുക്കിലൂടെ രംഗത്തെത്തി.

ഞാന്‍ അര്‍ണബിനെ വിളിച്ച് സംസാരിച്ചെന്നും അദ്ദേഹം മലയാളികളെയോ കേരളീരയോ കുറിച്ചല്ല പറഞ്ഞതെന്നും രാഹുല്‍ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞത് തീവ്ര ഇടതുപക്ഷക്കാരെയും മാവോയിസ്റ്റുകളെയും മതഭ്രാന്തരേയുമാണ്.

‘ഞാന്‍ ശ്രീ അര്‍ണബ് ഗോസ്വാമിയെ പല തവണ ആക്രമിച്ചു സംസാരിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍, ശശി തരൂര്‍ സാറിനെ കരിവാരി തേക്കുന്ന കാര്യത്തില്‍.,  11 വര്‍ഷമായി എനിക്ക് അര്‍ണബ് ഗോസ്വാമിയെ അറിയാം. പല കാര്യങ്ങളിലും ശക്തമായ നിലപാട് വ്യത്യാസം ഉണ്ടെങ്കിലും നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ, സൗത്ത് ഇന്ത്യ ന്യൂസ് എന്നും പ്രാതിനിധ്യം നല്‍കുന്ന ഒരു ആസാംകാരനാണ് അര്‍ണാബ് ഗോസ്വാമി’ എന്നും രാഹുല്‍ പറഞ്ഞു.

കോണ്‍ടെക്‌സ്റ്റ് മാറ്റിയ വീഡിയോ ക്ലിപ്പ് വച്ച് അദ്ദേഹത്തെ മോശമായി ആയി നമ്മള്‍ അറ്റാക്ക് ചെയ്യരുത്, അത് സത്യമല്ല, ശരിയല്ല, ചർച്ചയിൽ പങ്കെടുത്ത രഞ്ജിത്ത് കേശവുമായി സംസാരിച്ചതിന് ശേഷമാണ് താനിതൊക്കെ പറയുന്നെതെന്നും രാഹുൽ പറയുന്നുണ്ട്.

ഇന്നലെ രാത്രി തുടങ്ങിയ പൊങ്കാല അർണബിനെയും ചാനൽ റിപ്പബ്ലിക്കിനെയും ഒട്ടൊന്നുമല്ല പിന്നോട്ടടിപ്പിച്ചത്. പ്ലേ സ്റ്റോറിൽ റിപ്പബ്ലിക്കിന്റെ റേറ്റിംഗ് കുറച്ചു കൊണ്ടുള്ള ആക്രമണമാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്. മുസ്ലിം വിരുദ്ധ പരാമർശത്താലും ബി.ജെ.പി അനുകൂല നിലപാട് കൊണ്ടും മുൻപും അർണബ് ഇത് പോലെ പ്രതിരോധത്തിലായിട്ടുണ്ട്.

Full View
Tags:    

Similar News