ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന സ്വര്‍ണവുമായി യുവാക്കൾ പിടിയിൽ

കാസര്‍കോട് സിഐ സിഎ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയിഡ്.

Update: 2018-09-03 03:18 GMT
Advertising

ദുബൈയില്‍ നിന്നും കടത്തിക്കൊണ്ടുവന്ന 1.2 കിലോ സ്വര്‍ണവുമായി രണ്ട് യുവാക്കൾ കാസര്‍കോട് പിടിയിൽ. കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശി അബ്ദുല്‍ സഅദ്, ചാല സ്വദേശി സമീര്‍ എന്നിവരാണ് പിടിയിലായത്.

ദുബൈയില്‍ നിന്നും വന്ന അബ്ദുല്‍ സഅദ് സ്വര്‍ണം സെമീറിന് കൈമാറുന്നതിനിടെയായിരുന്നു പോലീസ് പിടികൂടിയത്. പ്ലാസ്‌കിന്റെ അകത്തും സ്പീക്കറിനകത്തും പ്രത്യേക കോട്ടിംഗുണ്ടാക്കി അതിനകത്ത് സ്വര്‍ണം ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു.

മാര്‍ച്ച് 27നാണ് അബ്ദുല്‍ സഅദ് ദുബൈയിലേക്ക് പോയത്. കാസർകോട് വെച്ച് സമീറിന് സ്വർണം കൈമാറാനായിരുന്നു നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ഉച്ചയോടെ മംഗളൂരു വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ സഅദ് വീട്ടിലേക്ക് വരുന്നതിനിടെ ഫോണില്‍ ബന്ധപ്പെട്ട് കാസർകോട് വെച്ച് സ്വർണം കൈമാറാൻ ധാരണയിലാവുകയായിരുന്നു.

കാസര്‍കോട് സിഐ സിഎ അബ്ദുര്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റെയിഡ്.

Full View
Tags:    

Similar News