ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ടയിലെ ഉദ്യോഗസ്ഥർ സർക്കാർ നടപടികളോട് സഹകരിക്കുന്നില്ലെന്ന് വീണ ജോര്‍ജ് എം.എൽ.എ

പത്തനംതിട്ടയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഗുരുതര പാളിച്ചകളെന്ന് തുറന്നടിച്ച് വീണ ജോർജ് എം.എൽ.എ. ഉദ്യോഗസ്ഥ അനാസ്ഥ മൂലം ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാവുകയാണ്.

Update: 2018-09-05 03:43 GMT
Advertising

പത്തനംതിട്ടയിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഗുരുതര പാളിച്ചകളെന്ന് തുറന്നടിച്ച് വീണ ജോർജ് എം.എൽ.എ. ഉദ്യോഗസ്ഥ അനാസ്ഥ മൂലം ദുരിതാശ്വാസ ധനസഹായം വിതരണം ചെയ്യുന്നതിൽ കാലതാമസം ഉണ്ടാവുകയാണ്. ഉദ്യോഗസ്ഥർ സർക്കാർ നടപടികളോട് സഹകരിക്കുന്നില്ലെന്നും എം.എൽ.എ ആരോപിച്ചു.

പത്തനംതിട്ടയിൽ 35539 കുടുംബങ്ങളാണ് വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞിരുന്നത്. പ്രളയത്തിന് ശേഷം മൂന്നാഴ്ച പിന്നിടുമ്പോഴും 12827 കുടുംബങ്ങളുടെ വിവര ശേഖരണം മാത്രമാണ് ഇതുവരെ പൂർത്തിയായത്. ഇക്കാരണം കൊണ്ട് തന്നെ ധനസഹായ വിതരണം വൈകുകയാണ്. ക്യാമ്പിൽ നിന്ന് മടങ്ങുമ്പോൾ 10000 രൂപ വീതം അക്കൗണ്ടിലേക്ക് നൽകുമെന്നായിരുന്നു പ്രഖ്യാപനം. പക്ഷേ 9963 കുടുംബങ്ങൾക്ക് മാത്രമാണ് ആനുകൂല്യം ലഭിച്ചത്

Full View

ദുരിതാശ്വാസ പ്രവർത്തനത്തിൽ സർക്കാരിന്റെ വേഗതയെ പിന്നോട്ടടിക്കുന്ന സമീപനമാണ് ഉദ്യോഗസ്ഥരിൽ നിന്നുണ്ടാകുന്നതെന്നും ഇത് അടിയന്തിരമായി പരിഹരിക്കണമെന്നു ആവശ്യപ്പെട്ട് വീണ ജോർജ് നേരത്തെ ഫേസ്ബുക്കിൽ പ്രതികരിച്ചു. അതേസമയം ദുരിതബാധിതർക്ക് നൽകാനുള്ള മതിയായ തുക ജില്ലാ ഭരണകൂടത്തിന് ലഭ്യമായിട്ടുണ്ടെന്നും വിവര ശേഖരണം പൂർത്തിയാകുന്ന മുറയ്ക്ക് വിതരണം നടക്കുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

Tags:    

Similar News