സ്ത്രീകൾക്ക് എതിരായ അതിക്രമങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് വൃന്ദ കാരാട്ട്

പി.കെ ശശിക്കെതിരായ ലൈംഗികാരോപണത്തില്‍ പരാതിക്കാരി പോലീസിനെ സമീപിക്കുകയാണെങ്കിൽ പാർട്ടി പിന്തുണയ്ക്കുമെന്നും വൃന്ദ കാരാട്ട്

Update: 2018-09-07 07:48 GMT
Advertising

എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി മറച്ചുവെച്ചുവെന്ന ആരോപണം നിഷേധിച്ച് സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട്. പരാതി ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാന ഘടകത്തിന് കൈമാറിയിരുന്നു. പരാതി ആര് അന്വേഷിക്കണമെന്ന് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് തീരുമാനമെടുക്കാമെന്നും വൃന്ദ കാരാട്ട് പറഞ്ഞു. പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും നിയമപരമായി പോലീസിന് കൈമാറാനാകില്ലെന്നും എസ് രാമചന്ദ്രന്‍ പിള്ളയും വ്യക്തമാക്കി.

കഴിഞ്ഞ മാസം 14 ന് പി.കെ ശശിക്കെതിരായ ലൈംഗികാതിക്രമ പരാതി പി.ബി അംഗം വൃന്ദകാരാട്ടിന് നല്‍കിയിരുന്നുവെന്നും ഇതില്‍ നടപടിയെടുക്കാത വൃന്ദ പരാതി പൂഴ്ത്തിവെച്ചുവെന്നുമായിരുന്നു ആരോപണം. ഇതില്‍ ഇതില്‍ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയ ബൃന്ദകാരാട്ട് ആരോപണം നിഷേധിച്ചു.

പരാതി ലഭിച്ചപ്പോള്‍ തന്നെ സംസ്ഥാനഘടകത്തിന് കൈമാറിയിരുന്നു. എന്നാല്‍ അതിന് മുന്‍പേ തന്നെ സംസ്ഥാന സമിതി ഇത് സംബന്ധിച്ച അന്വേഷണം ആരംഭിച്ചതായും ബൃന്ദകാരാട്ട് വൃക്തമാക്കി. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വച്ച് പൊറുപ്പിക്കാനാകില്ലെന്നും ബൃന്ദ കാരാട്ട് പറഞ്ഞു

പരാതി മറച്ചുവെച്ചുവെന്നത് ദുരാരോപണമാണെന്ന് വ്യകതമാക്കിയ സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പാര്‍ട്ടി അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് പരാതിക്കാരിയുടെ ആവശ്യമെന്നും അതിനാല്‍ പരാതി പോലീസ് കൈമാറാനാകില്ലെന്നും പറഞ്ഞു

പി.കെ ശശി വിവാദത്തില്‍ ഇരക്ക് നീതി ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്ന് മന്ത്രി മേഴ്സികുട്ടിയമ്മ വ്യക്തമാക്കി. നീതി ഉറപ്പാക്കുന്ന കാര്യത്തില്‍ ഇടപെടുമെന്നും ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഡി.വൈ.എഫ്.ഐ നേതാവ് നല്‍കിയ പരാതി കമ്മിറ്റി അന്വേഷിച്ചശേഷം ഉചിതമായ നടപടിയെടുക്കുമെന്നും നേതാക്കള്‍ അറിയിച്ചു.

Full View

ये भी पà¥�ें- ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി

Tags:    

Similar News