‘കന്യാസ്ത്രീകള്‍ നീതിക്കായി തെരുവിലിറങ്ങി; കേരളം സുരക്ഷിതമോ അരക്ഷിതമോ..?’ ജേക്കബ് തോമസ്
അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തത് കൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാരിന് താന്‍ അനഭിമതനായത്. അധികാരത്തിലെത്തിയപ്പോള്‍ ഇടതുപക്ഷം തന്നെ പരിഗണിക്കുകയല്ല, തഴയുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
Update: 2018-09-10 15:20 GMT
സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ജേക്കബ് തോമസ് ഐപിഎസ്. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുത്തത് കൊണ്ടാണ് എല്‍.ഡി.എഫ് സര്‍ക്കാരിന് താന്‍ അനഭിമതനായതെന്ന് ജേക്കബ് തോമസ് പറഞ്ഞു. അധികാരത്തിലെത്തിയപ്പോള്‍ ഇടതുപക്ഷം തന്നെ പരിഗണിക്കുകയല്ല, തഴയുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
‘’ഒരു മഠത്തില്‍ പോയി കന്യാസ്ത്രീയെ പീഡിപ്പിക്കുക എന്നത് ഏറ്റവും ഹീനമായ പ്രവൃത്തിയാണ്. അവര്‍ക്കൊപ്പമുള്ള കന്യാസ്ത്രീകള്‍ ഇപ്പോള്‍ പ്ലക്കാര്‍ഡും പിടിച്ച് കേരള സമൂഹത്തോട് വന്ന് നീതി വേണമെന്ന് പറഞ്ഞാല്‍ ഇത് അരക്ഷിത കേരളമോ സുരക്ഷിത കേരളോ..?’’ അദ്ദേഹം ചോദിച്ചു. സ്വാധീനമുള്ളതുകൊണ്ടാണ് കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിന്റെ അറസ്റ്റുണ്ടാകാത്തതെന്നും ജേക്കബ് തോമസ് ആരോപിച്ചു.