പ്രളയബാധിതരെ വീണ്ടും ദുരിതത്തിലാഴ്ത്തി സര്‍ക്കാര്‍ അവഗണന; ദുരിത ബാധിതരായവരുടെ പട്ടികയില്‍ നിന്നും ഒഴിവാക്കി

വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വരെ ഇത്തരത്തില്‍ പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു.

Update: 2018-09-13 05:00 GMT
Advertising

പ്രളയം ദുരിതം വിതച്ചവര്‍ക്ക് വീണ്ടും ദുരിതമായി സര്‍ക്കാര്‍ അവഗണന. കോഴിക്കോട് ജില്ലയില്‍ ദുരിത ബാധിതരായവരുടെ പട്ടികയില്‍ നിന്നും നിരവധി പേരെ റവന്യൂവകുപ്പ് പുറത്താക്കി. വീട്ടില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിഞ്ഞവര്‍ വരെ ഇത്തരത്തില്‍ പുറത്താക്കിയവരില്‍ ഉള്‍പ്പെടുന്നു. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍, മാവൂര്‍, കാരശ്ശേരി, കുന്ദമംഗലം പഞ്ചായത്തുകളിലെ പ്രളയബാധിതരെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള പട്ടികയില്‍ നിന്നും ഒഴിവാക്കിയതായാണ് ആക്ഷേപം. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് വീടൊഴിഞ്ഞ് പോയവര്‍ക്കാണ് ഈ അവഗണന.

Full View

മാവൂര്‍ പഞ്ചായത്തില്‍ 1357 പേരുടെ ലിസ്റ്റാണ് ആദ്യം തയ്യാറാക്കിയത്. എന്നാല്‍ ഇതില്‍ 957 പേരുടെ ലിസ്റ്റ് മാത്രമാണ് വില്ലേജ് ഓഫീസര്‍ കൈമാറിയത്. കൊടിയത്തൂര്‍ പഞ്ചായത്തില്‍ 216 അര്‍ഹരാണ് പട്ടികയില്‍ നിന്നും പുറന്തള്ളപ്പെട്ടു. പഞ്ചായത്തില്‍ 400 പേരുടെ ലിസ്റ്റ് വില്ലേജ് ഓഫീസര്‍ കൈമാറി. കാരശ്ശേരി പഞ്ചായത്തില്‍ അര്‍ഹരായ 60 പേരാണ് പട്ടികയില്‍ നിന്നും പുറത്തായത്. തഹസില്‍ദാര്‍ക്ക് പരാതി നല്കാനാണ് ലഭിച്ച ഇവര്‍ക്ക് ലഭിച്ച നിര്‍ദ്ദേശം. ഇതോടെ സഹായധനത്തിനായി വീണ്ടും കയറിയിറങ്ങേണ്ടി വരുമോയെന്ന ആശങ്കയിലാണ് ദുരിതബാധിതര്‍.

Tags:    

Similar News