ദുരിതാശ്വാസനിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം നിര്‍ബന്ധപൂര്‍വം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ

യു.ഡി.എഫ് അനുകൂല ജീവക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങും. വിസമ്മത പത്രം എഴുതി നല്‍കാനും തീരുമാനം.

Update: 2018-09-13 08:05 GMT
Advertising

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധപൂര്‍വം ഈടാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ സംഘടനകൾ. യു.ഡി.എഫ് അനുകൂല ജീവക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷോഭത്തിനിറങ്ങും. വിസമ്മത പത്രം എഴുതി നല്‍കാനും തീരുമാനം.

Full View

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ഒരു മാസത്തെ ശമ്പളം എന്ന മുഖ്യമന്ത്രിയുടെ ആശയത്തോടെ പൊതുവെ അനുകൂല നിലപാടാണ് ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഒരു മാസത്തെ ശമ്പളം നിര്‍ബന്ധമാക്കി ഉത്തരവിറക്കുകയും അതില്‍ കുറഞ്ഞ തുക നല്‍കേണ്ടതില്ലെന്ന നിലപാട് എടുക്കുകയും ചെയ്തതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

യു.ഡി.എഫ് അനുകൂല ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത വേദി ഇത് പ്രചരണ വിഷയമാക്കും. ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള തുക നല്‍കാന്‍ അവസരം വേണമെന്നാണ് ആവശ്യം. നിലവിലെ അവസ്ഥയില്‍ വിസമ്മത പത്രം നല്‍കുന്നവര്‍ക്ക് സംരക്ഷണം നല്‍കാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇടത് അനുകൂല സംഘടനകളിലെ നല്ലൊരു വിഭാഗം ജീവനക്കാരുടെ മാനസികമായി തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നും ഇവര്‍ കരുതുന്നു. 15 ന് എല്ലാ ജില്ലകളിലും കണ്‍വെന്‍ഷന്‍ ചേരുന്നുണ്ട്. 17 ന് സര്‍ക്കാര്‍ ഓഫീസുകളിലും സ്കൂളുകളിലും പ്രചരണവും നടത്തും.

Tags:    

Writer - മൊയ്തു റഹ്മാനി തിരുവള്ളൂര്‍

Writer

Editor - മൊയ്തു റഹ്മാനി തിരുവള്ളൂര്‍

Writer

Web Desk - മൊയ്തു റഹ്മാനി തിരുവള്ളൂര്‍

Writer

Similar News