ഫ്രാങ്കോ മുളക്കലിനെതിരായ കേസ്: രണ്ട് കന്യാസ്ത്രീകളുടെ പരാതി അന്വേഷിക്കുന്നു

നേരത്തെ ബിഷപ്പിന്റെ പീഡനങ്ങളെ തുടര്‍ന്ന് സഭ വിട്ട 2 പേരാണ് നിര്‍ണായകമായ മൊഴി അന്വേഷണ സംഘത്തിന് നല്‍കിയത്. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്.

Update: 2018-09-22 14:49 GMT

ഫ്രാങ്കോ മുളക്കലിനെതിരായ അന്വേഷണത്തില്‍ നിര്‍ണായകമായത് ചില സാക്ഷി മൊഴികളാണ്. നേരത്തെ ബിഷപ്പിന്റെ പീഡനങ്ങളെ തുടര്‍ന്ന് 18 കന്യാസ്ത്രീകള്‍ സഭ വിട്ടിരുന്നു. ഇവരില്‍ രണ്ട് പേരാണ് നിര്‍ണായകമായ മൊഴി അന്വേഷണ സംഘത്തിന് നല്‍കിയത്. ഈ മൊഴിയുടെ കൂടി അടിസ്ഥാനത്തിലാണ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. ആയതിനാല്‍ ഈ കന്യാസ്ത്രീകളുടെ പരാതിയില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കോട്ടയം എസ്.പി മീഡിയവണിനോട് പറഞ്ഞു.

സഭ വിട്ട കന്യാസ്ത്രീകളുടെ മൊഴികള്‍ രേഖപ്പെടുത്താന്‍ അന്വേഷണ സംഘം നേരത്തെ ശ്രമങ്ങള്‍ നടത്തിയിരുന്നെങ്കിലും എല്ലാവരുടെയും മൊഴി എടുക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഫ്രാങ്കോ അറസ്റ്റിലായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ പരാതികളുമായി വരുമെന്ന് തന്നെയാണ് പൊലീസ് കണക്ക് കൂട്ടുന്നത്.

Full View
Tags:    

Similar News