പുതിയ ബിയര്‍ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല

രണ്ട് ഡിസ്റ്റിലറികളുടെ ശേഷി വര്‍ധിപ്പിച്ചതിലും അഴിമതിയുണ്ട്. സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല 

Update: 2018-09-30 09:16 GMT
Advertising

പുതിയ ബിയര്‍ ബ്രൂവറിക്കും ഡിസ്റ്റിലറിക്കും അനുമതി നല്‍കിയതില്‍ കോടികളുടെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രണ്ട് ഡിസ്റ്റിലറികളുടെ ശേഷി വര്‍ധിപ്പിച്ചതിലും അഴിമതിയുണ്ട്. സമഗ്ര അന്വേഷണം വേണമെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. കണ്ണൂര്‍ വാരത്ത് ശ്രീധരന്‍ ബ്രൂവറി, പാലക്കാട് എലപ്പുളളിയില്‍ അപ്പോളോ ബ്രൂവറി, എറണാകളുത്ത് പവര്‍ ഇന്‍ഫ്രാടെക് എന്നിവയ്ക്കാണ് പുതുതായി ബ്രൂവറി അനുവദിച്ചത്. തൃശൂരില്‍ ചക്രാ ഡിസ്റ്റിലറീസിന് പുതിയ ഡിസ്റ്റിലറിക്കും അനുമതി നല്‍കി.

Full View

നടപടിക്രമങ്ങള്‍ പാലിക്കാതെ രഹസ്യമായി നടത്തിയ ഈ നടപടിക്ക് പിന്നില്‍ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷനേതാവ് ആരോപിക്കുന്നത്. രണ്ട് ഡിസ്റ്റിലറികളുടെ ശേഷി വര്‍ധിപ്പിച്ചതിലും ചെന്നിത്തല സംശയം പ്രകടിപ്പിക്കുന്നു. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ് ഈ നടപടികളൊക്കെ. സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കണം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ താന്‍ പുറത്തുവിടുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Tags:    

Similar News