നിലയ്ക്കലില്‍ ഒരുക്കങ്ങള്‍ തുടങ്ങി; സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് അധിക സൌകര്യങ്ങള്‍ ഉറപ്പാക്കും 

2 ലക്ഷം പേര്‍ക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങളാണ് നിലയ്ക്കലില്‍ ഒരുക്കുക. 

Update: 2018-10-02 05:53 GMT
Advertising

ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധി നടപ്പിലാക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഒരുക്കങ്ങള്‍ തുടങ്ങി. 2 ലക്ഷം പേര്‍ക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങളാണ് നിലയ്ക്കലില്‍ ഒരുക്കുക. സ്ത്രീ തീര്‍ത്ഥാടകര്‍ക്ക് വേണ്ട അധിക സൌകര്യങ്ങളും ഉറപ്പാക്കും.

Full View

പ്രളയത്തില്‍ പമ്പ മണപ്പുറത്ത് നാശനഷ്ടമുണ്ടായ പശ്ചാത്തലത്തില്‍ ഇനി മുതല്‍ സ്വകാര്യ വാഹനങ്ങള്‍ നിലയ്ക്കലില്‍ വരെ അനുവദിക്കുകയുള്ളൂ. ഇത് കണക്കിലെടുത്താണ് നിലയ്ക്കലില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. കൂടുതല്‍ ഇടങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കുന്നതിനായി റബ്ബര്‍ മരങ്ങള്‍ മുറിച്ച് നീക്കിത്തുടങ്ങി. 10000 തീര്‍ത്ഥാടകര്‍ക്ക് വിശ്രമിക്കാനുള്ള സൌകര്യം ഒരേക്കര്‍ പ്രദേശത്ത് ഒരുക്കും. പൊലീസ് സേനാംഗങ്ങള്‍ക്കും പ്രത്യേക സൌകര്യം ഒരുക്കും. നിലയ്ക്കലില്‍ 50 ലക്ഷം ലിറ്റര്‍ കുടിവെള്ളം സംഭരിച്ചിട്ടുണ്ട്, ഇത് 75 ലക്ഷമായി ഉയര്‍ത്തും , കൂടുതല്‍ ഇടങ്ങളില്‍ ശുദ്ധീകരിച്ച കുടിവെള്ളം എത്തിക്കും.

Tags:    

Similar News