മുഖ്യമന്ത്രി നാളെ തിരിച്ചെത്തും
ഇന്ന് രാത്രി ഷാര്‍ജയില്‍ നടക്കുന്ന മലയാളികളുടെ പൊതുസമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും
മുഖ്യമന്ത്രി പിണറായി വിജയന്‍റെ നാലു ദിനം നീണ്ട യു.എ.ഇ സന്ദർശനം ഇന്ന് അവസാനിക്കും.
ഇന്ന് രാത്രി ഷാര്‍ജയില്‍ നടക്കുന്ന മലയാളികളുടെ പൊതുസമ്മേളനത്തെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ഞായറാഴ്ച അദ്ദേഹം പ്രളയ കെടുതിയിൽ അകപ്പെട്ട കേരളത്തിന്‍റെ പുനർനിർമാണ പ്രവർത്തനങ്ങൾക്ക് പിന്തുണ തേടി. അബൂദബിയിലും ദുബൈയിലുമായി വിവിധ പരിപാടികളാണ് നടന്നത്. ബിസിനസ് സമൂഹത്തിന്‍റെ പ്രത്യേക യോഗവും പൊതുപരിപാടികളുമാണ് രണ്ട് നഗരങ്ങളിലും നടന്നത്. ഇതിനു പുറമെ റെഡ് ക്രസൻറ്, സായിദ് ഫൗണ്ടേഷൻ എന്നീ യു.എ.ഇ സന്നദ്ധ സംഘടനാ മേധാവികളുമായും ചർച്ച നടന്നു. സാലറി ചലഞ്ച്, ഭവന ചലഞ്ച് എന്നിവ ഏറ്റെടുക്കാൻ നിരവധി പ്രവാസികളും സ്ഥാപനങ്ങളുമാണ് രംഗത്തു വന്നത്.
യു.എ.ഇയിൽ നിന്ന് നല്ലൊരു തുക കണ്ടെത്താനുള്ള തുടർ നടപടികൾക്കും രൂപം നൽകിയിട്ടുണ്ട്. ലോക കേരള സഭയും നോർക്കയുമാണ് സംരംഭത്തിന് മേൽനോട്ടം വഹിക്കുക. മന്ത്രിമാർക്ക്
അനുമതി നിഷേധിച്ച സാഹചര്യത്തിൽ ചില ഗൾഫ്
രാജ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ടു തന്നെ സന്ദർശനം നടത്തുന്ന കാര്യവും പരിഗണനയിലുണ്ട്.