ശബരിമല; വിശ്വാസികള്‍ക്കൊപ്പം യു.ഡി.എഫ് ഉറച്ചു നില്‍ക്കുമെന്ന് ചെന്നിത്തല
രാഹുല്‍ ഗാന്ധിയുടെ നിലപാട് വളച്ചൊടിക്കാന്‍ ശ്രമം നടക്കുന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി . യു.ഡി.എഫ് കോഴിക്കോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ശബരിമല വിധിയെ എ.ഐ.സി.സി സ്വാഗതം ചെയ്യുമ്പോഴും മുന്‍നിലപാടിലുറച്ച് കെ.പി.സി.സി വിശ്വാസികള്‍ക്കൊപ്പം യു.ഡി.എഫ് ഉറച്ചു നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .രാഹുല്‍ ഗാന്ധിയുടെ നിലപാട് വളച്ചൊടിക്കാന്‍ ശ്രമം നടക്കുന്നതായും ചെന്നിത്തല കുറ്റപ്പെടുത്തി . യു.ഡി.എഫ് കോഴിക്കോട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ശബരിമല വിധിയെ എ.ഐ.സി.സി നേതൃത്വം നേരത്തെ സ്വാഗതം ചെയ്തിരുന്നു.കേരളത്തിന്‍റെ സാഹചര്യങ്ങളനുസരിച്ച് നിലപാട് എടുക്കാന്‍ സംസ്ഥാന നേതൃത്വത്തിന് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നതായി രമേശ് ചെന്നിത്തല പറഞ്ഞു.രാഹുല്‍ ഗാന്ധിയുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നു. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായത്തെ ബഹുമാനിക്കുന്ന നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇന്ദുമല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് ശരിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള ബി.ജെ.പി ശ്രമത്തിന് സി.പി.എം സഹായം ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കൂട്ടിചേര്‍ത്തു. കോടതിവിധിയെയും കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ നിലപാടുകളെയും രൂക്ഷമായി വിമര്‍ശിച്ചാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍,ഇ.ടി മുഹമ്മദ് ബഷീര്‍,കെ.പി.എ മജീദ് തുടങ്ങിയ നേതാക്കള്‍ സംസാരിച്ചത്.