ഇന്ന് വൃശ്ചികം ഒന്ന്: സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്ക്
ശശികലയെ അറസ്റ്റ് ചെയ്തതിലും, അതിന്റെ ഭാഗമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും പരിഗണിച്ച് വന്‍ ജാഗ്രതയിലാണ് ശബരിമലയിലെ പൊലീസ് സംഘം
മണ്ഡല മകര വിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നു. വൃശ്ചികം ഒന്നായ ഇന്ന് പുതിയ മേള്‍ശാന്തിമാരാണ് നട തുറന്നത്. നെയ്യഭിഷേകമുള്‍പ്പെടെയുള്ള ചടങ്ങുകളാണ് നടന്നത്. സന്നിധാനത്ത് വന്‍ ഭക്ത ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്ന് രാവിലെ മൂന്നുമണിക്ക് പുതിയ മേല്‍ശാന്തിമാരാണ് ശബരിമലയിലും അതുപോലെ മാളികപ്പുറത്തും നടതുറന്നത്. ഇന്നലെ രാത്രി പത്തുമണിയോടുകൂടി ഹരിവരാസനം പാടി നട അടച്ചപ്പോഴും ഭക്തജനതിരക്കായിരുന്നു സന്നിധാനത്ത്. ഇന്ന് രാവിലെയും ആ ഭക്തജനതിരക്ക് കൂടുകയാണ്.
ഇന്ന് പ്രത്യേകിച്ച് ചടങ്ങുകളൊന്നും ശബരിമലയിലില്ല. നടതുറന്നു, തുടര്‍ന്ന് നിര്‍മാല്യദര്‍ശനം, പിന്നെ അയ്യപ്പന് ഏറ്റവും പ്രിയപ്പെട്ട നെയ്യഭിഷേകം. ഇന്നലെ ഭക്തര്‍ ഇവിടെ തങ്ങാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ മുന്‍നിര്‍ത്തി ആരെയും പൊലീസ് അതിനനുവദിച്ചില്ല. എല്ലാവരോടും മലയിറങ്ങണമെന്ന് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. കൂടാതെ മലകയറിയെത്തിയ അയ്യപ്പഭക്തന്മാരെ നടപ്പന്തലില്‍ തടഞ്ഞുനിര്‍ത്തി. നടതുറന്നതിന് ശേഷമാണ് പിന്നെ അവരെ പൊലീസ് കയറ്റിവിട്ടത്.
നിരോധനാജ്ഞ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്. കൃത്യമായ സുരക്ഷാ പരിശോധനകള്‍ക്ക് ശേഷമേ സന്നിധാനത്തേക്ക് ആളുകളെ കടത്തിവിടുന്നുള്ളൂ. പമ്പ മുതല്‍ സന്നിധാനം വരെ നാലു പ്രധാന കേന്ദ്രങ്ങളിലാണ് സുരക്ഷാപരിശോധന. ഒന്നാംഘട്ടം പമ്പയില്‍, രണ്ടാംഘട്ടം മരക്കൂട്ടത്ത്, മൂന്നാംഘട്ടം നടപ്പന്തലില്‍.
ശശികലയെ അറസ്റ്റ് ചെയ്തതിലും, അതിന്റെ ഭാഗമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതും പരിഗണിച്ച് വന്‍ ജാഗ്രതയിലാണ് ശബരിമലയിലെ പൊലീസ് സംഘം.