ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

Update: 2018-11-28 06:54 GMT
Advertising

വിജിലൻസിന്റെ മുൻ ഡയറക്ടർ ജേക്കബ് തോമസിനെതിരെ വിജിലൻസ് അന്വേഷണം. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.

Full View

ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആയിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ 14.96 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് അന്ന് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന കെ. എം.എബ്രഹാം റിപ്പോർട്ട് നൽകിയിരുന്നു.അന്ന് മുഖ്യമന്ത്രിക്ക് മുന്നിലെത്തിയ ഫയലിൽ നിയമോപദേശം തേടിയെങ്കിലും നടപടികൾ മന്ദഗതിയിലായിരിന്നു. ഇതിനിടയിൽ സർക്കാരും മുഖ്യമന്ത്രിയുമായി ഇടഞ്ഞ ജേക്കബ് തോമസിന് വിജിലൻസ് ഡയറക്ടർ സ്ഥാനം നഷ്ടമായി. ഓഖി സമയത്ത് സർക്കാരിനെ വിമർശിച്ചതിന് സസ്പെൻഷനിലാവുകയും ചെയ്തു.

സസ്പെൻഷൻ കാലാവധി അടുത്ത മാസം അവസാനിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരായ പഴയ ഫയൽ സർക്കാർ പൊടി തട്ടിയെടുത്തിരിക്കുന്നത്. ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജേക്കബ് തോമസിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഉത്തരവിട്ടത്.ഇത് സംബന്ധിച്ച ഫയൽ വിജിലൻസ് ഡയറക്ടർ ബി. എസ് മുഹമ്മദ് യാസിന് ഉടൻ കൈമാറും. വിജിലൻസ് ഡയറക്ടർ ആയിരുന്ന വാക്കിക്കെതിരെ വിജിലൻസ് അന്വേഷണം നടക്കുന്നതും അപൂർവ്വമാണ്.

Tags:    

Similar News