കോടതിയെ തെറ്റിദ്ധരിപ്പിച്ചു; സുരേന്ദ്രനെതിരെ പൊലീസ് 

സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ട് നിലവിലില്ല എന്നായിരുന്നു അഭിഭാഷകന്റെ വാദം

Update: 2018-11-29 09:28 GMT
Advertising

റിമാന്‍ഡില്‍ കഴിയുന്ന ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്റെ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് പൊലീസ് പത്തനംതിട്ട സിജെഎം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സുരേന്ദ്രനെ അറസ്റ്റ് ചെയ്യുമ്പോൾ വാറണ്ട് നിലവിലില്ല എന്നായിരുന്നു അഭിഭാഷകന്റെ വാദം. എന്നാല്‍ വാറണ്ട് കൊട്ടാരക്കര സബ് ജയിലിൽ സൂപ്രണ്ടിന് ലഭിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ അധിക വാദം കേൾക്കണമെന്ന് പൊലീസ് ആവശ്യപ്പെടും.

Full View

ഈ മാസം 21നാണ് സുരേന്ദ്രന് ജാമ്യം ലഭിച്ചത്. എന്നാൽ 20ന് തന്നെ കണ്ണൂരിൽ നിന്നുള്ള പ്രൊഡക്ഷൻ വാറണ്ട് കൊട്ടാരക്കര ജയിലിൽ ലഭിച്ചിരുന്നതായി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ പറയുന്നു. വാറണ്ട് ഇല്ലാതെയാണ് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ ഇന്നലെ കോടതിയിൽ വാദിച്ചത്. സന്നിധാനത്ത് 52 വയസുള്ള സ്ത്രീയെ തടഞ്ഞ കേസിൽ തടവിൽ കഴിയുന്ന സുരേന്ദ്രൻ സമർപ്പിച്ച ജാമ്യ ഹരജിയിൽ കോടതി നാളെ വിധി പറയാനിരിക്കെയാണ് പൊലീസിന്റെ നീക്കം.

Tags:    

Similar News