സന്നിധാനത്ത് നിയന്ത്രണങ്ങൾ നീക്കാനുള്ള ഹൈക്കോടതി വിധി നടപ്പാക്കി

നടപ്പന്തലിൽ വിരിവയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. എന്നാൽ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരും. 

Update: 2018-11-29 02:20 GMT
Advertising

ശബരിമല സന്നിധാനത്ത് നിയന്ത്രണങ്ങൾ നീക്കാനുള്ള ഹൈക്കോടതി വിധി നടപ്പാക്കി. നടപ്പന്തലിൽ വിരിവയ്ക്കാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. എന്നാൽ നിരോധനാജ്ഞ പ്രകാരമുള്ള നിയന്ത്രണങ്ങൾ തുടരും.

Full View

അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച നടപ്പന്തലിൽ സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്ന പൗരന്മാർക്കും അംഗ പരിമിതർക്കും വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇത് ഇന്നലെ രാത്രി മുതൽ നടപ്പാക്കി തുടങ്ങി. ശരണം വിളിയും തടയുന്നില്ല.എന്നാൽ നിരോധനാജ്ഞയുടെ സാഹചര്യത്തിൽ സുരക്ഷാ മേഖലകളിൽ കൂട്ടം കൂടുന്നതും ശരണ പ്രതിഷേധം നടത്തുന്നതിനും ഉള്ള വിലക്ക് തുടരും. ശബരിമലയിൽ പ്രതിഷേധം പാടില്ലെന്ന കോടതി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. സന്നിധാനത്ത് ഇന്നലെയും ശരണ പ്രതിഷേധമുണ്ടായി. പൊലീസ് നിർദ്ദേശം പാലിച്ചായതിനാൽ നടപടിയുണ്ടായില്ല.

വാവര്‍ സ്വാമി നടയ്ക്ക് മുന്നിൽ ഉൾപ്പെടെ പൊലീസ് തീർത്ത ബാരിക്കേഡുകൾ മാറ്റാൻ ദേവസ്വം എക്സിക്യൂട്ടിവ് ഓഫീസർ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ല. നിയന്ത്രണങ്ങളിൽ അയവുണ്ടാവുമ്പോഴും തീർത്ഥാടകരുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ല.

Tags:    

Similar News