മദ്യലഹരിയില്‍ രണ്ടാനമ്മയെ ചുട്ടുകൊന്നു; അറുപതുകാരന്‍ അറസ്റ്റില്‍
82 വയസുകാരി മേരി ജോസഫാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചനെന്ന സേവിയറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചിയില്‍ മദ്യലഹരിയില്‍ മകന്‍ രണ്ടാനമ്മയെ ചുട്ടുകൊന്നു. 82 വയസുകാരി മേരി ജോസഫാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ തങ്കച്ചനെന്ന സേവിയറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി വൈറ്റില മേജര്‍ റോഡില്‍ നേരെ വീട്ടില്‍ മേരി ജോസഫാണ് കൊല്ലപ്പെട്ടത്. മേരിയുടെ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ മകനാണ് തങ്കച്ചന്‍. അറുപതുകാരനായ തങ്കച്ചൻ മദ്യപിച്ച് വീട്ടിലെത്തി ബഹളമുണ്ടാക്കുക പതിവായിരുന്നുവെന്ന് അയല്‍വാസികള്‍ പറയുന്നു.
കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തിയ തങ്കച്ചൻ അയൽ വീട്ടിൽ അത്താഴം കഴിക്കുകയായിരുന്ന മേരിയെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നു. മേരിയെ ജനലിനോട് ചേർത്ത് കെട്ടിയിട്ട ശേഷം ശരീരത്തിൽ മണ്ണെണ്ണയൊഴിച്ചു. പിന്നീട് പുറത്തു നിന്ന് വീട് പൂട്ടിയ ശേഷം തീ കൊളുത്തുകയായിരുന്നു. മേരിയുടെ മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.