വര്‍ക്കലയില്‍ രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റില്‍

ദേഹമാസകലം മര്‍ദ്ദനമേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Update: 2018-12-18 02:08 GMT
നടി ആക്രമിക്കപ്പെട്ട കേസിൽ പ്രമുഖരുടെ അറസ്റ്റ് ഉടനെന്ന് സൂചന
Advertising

തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ടു വയസുകാരനെ കൊലപ്പെടുത്തിയ അമ്മയും കാമുകനും അറസ്റ്റില്‍. ശനിയാഴ്ചയാണ് രണ്ടുവയസുകാരന്‍ ഏകലവ്യന്‍ മരിച്ചത്. ദേഹമാസകലം മര്‍ദ്ദനമേറ്റാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Full View

ഏകലവ്യന്റെ മരണത്തില്‍ ദുരൂഹത ചൂണ്ടിക്കാട്ടി അച്ഛന്‍ നല്‍കിയ പരാതിയിന്മേല്‍ നടത്തിയ അന്വേഷണമാണ് അമ്മ ഉത്തരയുടെയും കാമുകന്‍ രജീഷിന്റെയും അറസ്റ്റിലെത്തിയത്. ഒന്നിച്ചു താമസിക്കാന്‍ കുഞ്ഞ് തടസമാകുമെന്ന് കരുതി ഏകലവ്യനെ ഇവര്‍ മാസങ്ങളായി ഉപദ്രവിക്കാറുണ്ടെന്ന് പൊലീസ് കണ്ടെത്തി. അവശനായ കുഞ്ഞിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിച്ചിരുന്നു. കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അതിന് തയ്യാറാകാതെ ആറ്റിങ്ങല്‍ സര്‍ക്കാര്‍ ആശുപത്രിയേലക്ക് കൊണ്ടുപോയി.

മെഡിക്കല്‍ കോളജിലേക്ക് മാറ്റാന്‍ വീണ്ടും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും കൊണ്ടുപോയില്ല. കുട്ടിയുടെ വയറിനും തലക്കും ആന്തരികാവയവങ്ങള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് സ്ഥിരീകരിക്കുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ഉത്തരക്ക് കാമുകനുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഏകലവ്യന്റെ അച്ഛന്‍ ഏറെ നാളായി മാറി താമസിക്കുകയാണ്.

Tags:    

Similar News