പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് പണം നല്‍കുന്നില്ല: ധനവകുപ്പിനെതിരെ രൂക്ഷവിമര്‍ശനവുമായി ജി സുധാകരന്‍

പാലം പുനരുദ്ധാരണത്തിന് എല്ലാ വര്‍ഷവും ബജറ്റില്‍ തുക വകയിരുത്തണം. ആസ്തി സംരക്ഷിക്കുന്നതിന് ധനവകുപ്പ് ഒന്നും ചെയ്യുന്നില്ല. ദീര്‍ഘകാലമായി ഇങ്ങനെയാണ്. ഈ കാഴ്ചപ്പാട് ധനവകുപ്പ് മാറ്റണമെന്നും ജി സുധാകരന്‍.

Update: 2019-06-30 10:40 GMT

ധനകാര്യ വകുപ്പിനെതിരെ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. പാലങ്ങളുടെ അറ്റകുറ്റപ്പണിക്ക് ധനവകുപ്പ് പണം നല്‍കുന്നില്ലെന്ന് സുധാകരന്‍ പറഞ്ഞു. പാലം പുനരുദ്ധാരണത്തിന് എല്ലാവര്‍ഷവും ബജറ്റില്‍ തുക വകയിരുത്തണം. ആസ്തി സംരക്ഷിക്കുന്നതിന് ധനവകുപ്പ് ഒന്നും ചെയ്യുന്നില്ല. ദീര്‍ഘകാലമായി ഇങ്ങനെയാണ്. ഇത്തരം കാഴ്ചപ്പാട് ധനവകുപ്പ് മാറ്റണമെന്നും ജി സുധാകരന്‍ പറഞ്ഞു. മീഡിയവണ്‍ വ്യൂ പോയിന്റിലാണ് ജി സുധാകരന്റെ പ്രതികരണം.

Full View
Tags:    

Similar News