ആനക്കല്ലിലെ ഉരുള്‍പൊട്ടലില്‍ പുഴ ദിശമാറി ഒഴുകി ഒരു റോഡ് തന്നെ ഇല്ലാതായി
വനത്തിനകത്ത് ഉരുള്‍പൊട്ടുകയും മൈലാടിപ്പുഴ നിറഞ്ഞ് കവിഞ്ഞതുമാണ് പ്രദേശത്ത് നാശനഷ്ടങ്ങള്‍ക്ക് കാരണം
പാലക്കാട് ആനക്കല്ലിലെ ഉരുള്‍പൊട്ടലില്‍ പുഴ ദിശമാറി ഒഴുകി ഒരു റോഡ് തന്നെ ഇല്ലാതായി. നിരവധി വീടുകളും പ്രദേശത്ത് തകര്‍ന്നിട്ടുണ്ട്. വെള്ളം ഇറങ്ങിയതോടെ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന കുടുംബങ്ങള്‍ വീടുകളിലേക്ക് മാറി. വനത്തിനകത്ത് ഉരുള്‍പൊട്ടുകയും മൈലാടിപ്പുഴ നിറഞ്ഞ് കവിഞ്ഞതുമാണ് പ്രദേശത്ത് നാശനഷ്ടങ്ങള്‍ക്ക് കാരണം. പുഴ ദിശമാറി ഒഴുകിയതോടെ നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന റോഡ് ഇല്ലാതായി. ശക്തമായ മലവെള്ളപാച്ചിലില്‍ പല വീടുകളും തകര്‍ന്നു.
ദിവസങ്ങളോളം ആളുകള്‍ ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിഞ്ഞു. കഴിഞ്ഞ പ്രളയകാലത്ത് തകര്‍ന്ന ആനക്കല്ല് ട്രൈബല്‍ സ്കൂളിന്‍റെ മതില്‍ ഇപ്പോഴും പുതുക്കി പണിയാത്തത് ഭീഷണിയായി തുടരുന്നു. ആനക്കല്ലില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കല്‍പാത്തിപ്പുഴ നിറഞ്ഞ് കവിഞ്ഞ് ക്ഷേത്ര നിര്‍മ്മാണത്തില്‍ ഏര്‍പെട്ടിരുന്ന 7 തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.