ആരാധനാലയങ്ങള്‍ തുറക്കണം; സമസ്ത

ഈ മാസം എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കത്തില്‍ അനുസ്മരിച്ചു.

Update: 2020-06-03 06:49 GMT
Advertising

ലോക്ഡൗണില്‍ എല്ലാ മേഖലകളിലും ഇളവനുവദിച്ച നിലവിലെ സാഹചര്യത്തില്‍ ആരാധനാലയങ്ങളും തുറന്നു പ്രവര്‍ത്തിക്കാന്‍ നടപടിയുണ്ടാവണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാരും കേരള മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.

ഈ മാസം എട്ടു മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് കത്തില്‍ അനുസ്മരിച്ചു. കൊവിഡ് 19മായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ന്നും പൂര്‍ണ്ണ പിന്തുണ നേതാക്കള്‍ വാഗ്ദാനം ചെയ്തു.

Tags:    

Similar News