എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും; കള്ളക്കടത്തിനെക്കുറിച്ച് അറിയില്ലെന്ന മൊഴി ആവര്‍ത്തിച്ച് ശിവശങ്കര്‍
തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി. കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും
Update: 2020-07-24 03:29 GMT
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ സെക്രട്ടറി എം. ശിവശങ്കറെ വീണ്ടും ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി എൻ.ഐ.എ ഓഫീസിൽ ഹാജരാകാൻ ശിവശങ്കറിന് നിർദ്ദേശം നല്‍കി.
കേസിലെ പ്രതികൾ ശിവശങ്കറിനെ സെക്രട്ടറിയേറ്റിൽ വന്ന് കണ്ടിട്ടുണ്ടോ എന്ന് എന്‍.ഐ.എ പരിശോധിക്കും. ജൂലൈ 1 മുതൽ 12 വരെയുള്ള സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമാണെന്നാണ് എന്‍.ഐ.എ വിലയിരുത്തല്‍.
ഇന്നലെയും ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നു. 5 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലാണ് അവസാനിച്ചത്. തിരുവനന്തപുരം പൊലീസ് ക്ലബ്ബിലേക്ക് വിളിച്ച് വരുത്തിയാണ് എന്‍.ഐ.എ ചോദ്യം ചെയ്‍തത്.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്‍റെയും കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. പ്രതികള്‍ നല്‍കിയ ജാമ്യഹരജി വെള്ളിയാഴ്ച കോടതി പരിഗണിക്കും