കോഴിക്കോട് കലക്ടറുടെ വാഹനത്തിന് നേരെ കല്ലേറ്
കല്ലെറിഞ്ഞ ആളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു.
Update: 2021-04-01 06:07 GMT
കോഴിക്കോട് ജില്ലാ കലക്ടര്‍ എസ്. സാംബശിവറാവുവിന്‍റെ വാഹനത്തിന് നേരെ കല്ലേറ്. കലക്ട്രേറ്റ് വളപ്പില്‍ വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറുണ്ടാകുമ്പോള്‍ കലക്ടർ വാഹനത്തില്‍ ഉണ്ടായിരുന്നില്ല. കല്ലേറില്‍ കാറിന്‍റെ മുന്‍ഭാഗത്തെ ഡോറിന്‍റെ ചില്ല് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്.
കല്ലെറിഞ്ഞ ആളെ നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. എടക്കാട് സ്വദേശി പ്രമോദ് ആണ് കസ്റ്റഡിയിലുള്ളത്. മാനസിക അസ്വാസ്ഥ്യമുള്ള ആളാണെന്ന് സംശയിക്കുന്നു.