ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തതെന്ന് ഉമ്മന്‍ചാണ്ടി

മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നത് വിശ്വസിക്കാനാവില്ല. ആചാരങ്ങള്‍ക്ക് എതിരായി സത്യവാങ്മൂലം കൊടുത്തയാളാണ് മുഖ്യമന്ത്രി

Update: 2021-04-06 04:45 GMT
Advertising

കോണ്‍ഗ്രസിന്‍റെ ഉയിർത്തെഴുന്നേല്‍പ്പിന് കേരളത്തില്‍ നിന്ന് തുടക്കമാകുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

മുഖ്യമന്ത്രി ശബരിമലയെക്കുറിച്ച് പറയുന്നത് വിശ്വസിക്കാനാവില്ല. ആചാരങ്ങള്‍ക്ക് എതിരായി സത്യവാങ്മൂലം കൊടുത്തയാളാണ് മുഖ്യമന്ത്രി. ജനങ്ങളെ ഭയന്നാണ് മുഖ്യമന്ത്രി ശബരിമല വിഷയത്തില്‍ യു ടേണ്‍ എടുത്തത്. കേരളത്തിലെ ഒരു വിശ്വാസിയും മുഖ്യമന്ത്രിയുടെ വാക്ക് വിശ്വസിക്കില്ല. വനിതാ മതിലുണ്ടാക്കി നവോത്ഥാനത്തിന് ശ്രമിച്ചു. തെരഞ്ഞെടുപ്പ് ദിവസം മുഖ്യമന്ത്രിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നതാണെന്നം ഉമ്മന്‍ചാണ്ടി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ജനം പ്രതികാരം ചെയ്യുമെന്ന് പിണറായി ഭയക്കുന്നു. അയ്യപ്പനും ദേവഗണങ്ങളും ഇന്നലെവരെ ആരുടെ കൂടെ ആയിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.

Full View
Tags:    

Similar News