മണ്ണാർക്കാട്ട് കോഴിഫാമിൽ വൻ തീപ്പിടിത്തം; 3000 കോഴിക്കുഞ്ഞുങ്ങൾ ചത്തു
ഷോർട്ട് സർക്യൂട്ടിനെ തുടർന്നായിരുന്നു അഗ്നിബാധയുണ്ടായത്
Update: 2024-05-07 06:18 GMT
പാലക്കാട്: മണ്ണാർക്കാട്ട് കോഴിഫാമിലുണ്ടായ വൻ തീപ്പിടിത്തത്തിൽ 3,000 കോഴിക്കുഞ്ഞുങ്ങൾ ചത്തു. മണ്ണാർക്കാട് കണ്ടമംഗലം പനമ്പള്ളി അരിയൂർ ഫൈസലിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിൽ ആണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. ഷോർട്ട് സർക്യൂട്ടിനെ തുടർന്നായിരുന്നു അഗ്നിബാധ. വയറിങ് കത്തിയതിനെ തുടർന്ന് ഫാമിൽ സീലിങ്ങിനായി ഉപയോഗിച്ചിരുന്ന തെങ്ങിൻപട്ടയും കവുങ്ങിൻപട്ടയും കത്തുകയായിരുന്നു.
മണ്ണാർക്കാട് ഫയർഫോഴ്‌സ് സംഭവസ്ഥലത്തെത്തി ഒന്നര മണിക്കൂർ കൊണ്ടാണ് തീയണച്ചത്.
Summary: 3,000 chickens dies in massive fire at poultry farm in Palakkad's Mannarkkad