കേശവദാസപുരത്തെ വയോധികയുടെ കൊലപാതകം: അഞ്ച് പേർ കസ്റ്റഡിയിൽ

പ്രധാനപ്രതി എന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശി ആദം അലിക്കായി തെരച്ചിൽ തുടരുകയാണ്

Update: 2022-08-08 05:42 GMT
Advertising

തിരുവനന്തപുരം: കേശവദാസപുരത്തെ വയോധികയുടെ കൊലപാതകത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. പ്രധാനപ്രതി എന്ന് സംശയിക്കുന്ന ബംഗാൾ സ്വദേശി ആദം അലിക്കായി തെരച്ചിൽ തുടരുകയാണ്. നിർണായക വിവരങ്ങൾ ലഭിച്ചുവെന്നാണ് പൊലീസ് വിശദീകരണം.

അതേസമയം വയോധികയെ കൊലപ്പെടുത്തിയ പ്രതി സിം കാർഡിനായി സുഹൃത്തിനെ വിളിച്ചതായി പൊലീസ് വ്യക്തമാക്കി. വീട്ടിലുള്ള സിംകാർഡ് വേണമെന്ന് ആവശ്യപ്പെട്ടാണ് ആദം അലി സുഹൃത്തിനെ വിളിച്ചത്. ആദം അലി വിളിച്ച ഈ ഫോണിന്റെ ഉടമയെ പൊലീസ് കണ്ടെത്തിയതായാണ് സൂചന.

ഇന്നലെ രാത്രിയാണ് ദേവസ്വം ലൈൻ സ്വദേശി മനോരമയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരെ കാണാനില്ലെന്ന പാരാതിയെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് സമീപത്തെ കിണറ്റിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.  മൃതദേഹം കണ്ടെത്തുമ്പോൾ കാലുകൾ കെട്ടിയിട്ട നിലയിലായിരുന്നു. മൃതദേഹത്തിൽ തുണികൊണ്ട് ഇറുക്കിയ പാടുകളുണ്ട്.

അതേസമയം ഇന്നലെ വൈകിട്ട് മനോരമയുടെ വീട്ടിൽ നിന്നും വലിയ ശബദം കേട്ടിരുന്നു എന്ന് പ്രദേശവാസികൾ പറഞ്ഞു.  മോഷണത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വീട്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി. സംഭവത്തിൽ പോസ്റ്റ്‌മോർട്ടം കഴിഞ്ഞാൽ മാത്രമേ വ്യക്തതവരൂ എന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News