Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: കൊച്ചിയിൽ പെപ്പർ സ്പ്രേ അടിച്ച് 50 ലക്ഷം കവർന്ന കേസിൽ ക്വട്ടേഷൻ സംഘം പിടിയിൽ. അനന്തു, അക്ഷയ്, അനു, വിനോദ്, വൈശാഖ് എന്നിവരാണ് പിടിയിലായത്. കൊടൈക്കനാലിൽ നിന്നാണ് അഞ്ചംഗം സംഘം കൊച്ചി പൊലീസിന്റെ പിടിയിലായത്. ഈ മാസം 19നായിരുന്നു പച്ചാളം സ്വദേശിയുടെ വാഹനത്തിൽ നിന്ന് പ്രതികൾ പണം കവർന്നത്.