തൃശൂർ മാളയിൽ ആറു വയസ്സുകാരനെ കുളത്തിൽ തള്ളിയിട്ടു കൊന്നു

അയൽവാസിയായ 20കാരൻ ജോജോ ആണ് പ്രതി

Update: 2025-04-11 00:32 GMT

തൃശൂർ: മാളയിൽ ആറു വയസ്സുകാരനെ കുളത്തിൽ തള്ളിയിട്ടു കൊന്നു. അയൽവാസിയായ 20കാരൻ ജോജോ ആണ് പ്രതി. വൈകുന്നേരം 6.30 ഓടെയാണ് കുട്ടിയെ കാണാതായത്. പ്രകൃതിവിരുദ്ധ ബന്ധത്തിന് കുട്ടിയെ ഉപയോഗിക്കാൻ ശ്രമിച്ചു. ചെറുത്തപ്പോൾ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു.

കുട്ടിയെ അവസാനം കണ്ടത് ജോജോക്ക് ഒപ്പമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ജോജോ കുറ്റം സമ്മതിച്ചത്. കുട്ടിയെ കുളത്തിൽ മുക്കിക്കൊല്ലുകയായിരുന്നു എന്നാണ് സൂചന. ബൈക്ക് മോഷണക്കേസ് പ്രതിയായ ജോജോ ജാമ്യത്തിൽ ഇറങ്ങിയതാണ്.








Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News