ലഹരി സംഘത്തെക്കുറിച്ച് വിവരം നൽകിയ 67 കാരനെ വർക്കലയിൽ വെട്ടിക്കൊലപ്പെടുത്തി

പ്രതികളിൽ ഒരാൾ പൊലീസ് കസ്റ്റഡിയിൽ

Update: 2024-12-25 02:09 GMT
Advertising

വർക്കല: തിരുവനന്തപുരം വർക്കലയിൽ 67 കാരനെ വെട്ടിക്കൊലപ്പെടുത്തി. താഴെവെട്ടൂർ സ്വദേശി ഷാജഹാൻ ആണ് കൊല്ലപ്പെട്ടത്. മദ്യ ലഹരിയിൽ ആയിരുന്ന അഞ്ച് അംഗസംഘമാണ് കൊലക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.പ്രതികളിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി എട്ടരയോടെ താഴെവെട്ടൂർ  പള്ളിക്ക് സമീപം വെച്ചാണ് കൊലനടക്കുന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ലഹരി സംഘ​ത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ പകയിലാണ് യുവാക്കൾ ഷാജഹാനെ വെട്ടിക്കൊന്നത്. ത​ലക്കേറ്റ ആഴത്തിലുള്ള വെട്ടാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മുറിവേറ്റ ഷാജഹാനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

സംഭവത്തിൽ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന താഴെ വെട്ടൂർ സ്വദേശി ഷാക്കിർ എന്നയാളെ വർക്കല പൊലീസ് പിടികൂടി. മറ്റ് പ്രതികൾക്ക് വേണ്ടി തെരച്ചിൽ നടക്കുകയാണ്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News