സംസ്ഥാനത്ത് വവ്വാല്‍ സർവ്വേ നടത്തും; കേന്ദ്ര സംഘം നാളെ എത്തും

അസ്വാഭാവിക പനി മൂലം ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്ത് വിട്ടു

Update: 2023-09-12 15:12 GMT
Advertising

കോഴിക്കോട്: കേന്ദ്ര ആരോഗ്യ മന്ത്രി ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ വവ്വാല്‍ സർവ്വേ നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്. കേന്ദ്ര സംഘങ്ങള്‍ നാളെ എത്തും. പൂനെ എൻ.ഐ.വിയുടെ മൊബൈൽ ടീം രാവിലെ 8.30 ന് എത്തുമെന്നാണ് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിലവിൽ ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. അസ്വഭാവിക മരണം സംഭവിച്ചവരുടെ പരിശോധനാഫലം ഇന്ന് രാത്രി എട്ടരയോടെ ലഭിക്കും.

അതിനിടെ അസ്വാഭാവിക പനി മൂലം ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടിക ആരോഗ്യവകുപ്പ് പുറത്ത് വിട്ടു. 158 ആളുകള്‍ അടങ്ങുന്ന സമ്പർക്ക പട്ടികയാണ് പുറത്ത് വിട്ടത്. ഇതിൽ 127 ആളുകള്‍ ആരോഗ്യപ്രവർത്തകരാണ്. ഇവരിൽ കൂടുതലും സ്വകാര്യ ആശുപത്രിയിൽ നിന്നുള്ളവരാണ്. എന്നാൽ ആർക്കും രോഗ ലക്ഷണങ്ങളില്ല. രണ്ടാമത്തെ മരണത്തിൽ പത്ത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. നിലവിൽ ഏഴ് പേർ ചികിത്സയിലാണ്. മൂന്ന് പേർ കൂടി ചികിത്സ തേടിയിട്ടുണ്ട്.

മൂന്ന് കേന്ദ്ര സംഘങ്ങളും ഐ.സി.എ.ആർ ചെന്നൈയുടെ ടീമും നാളെ എത്തും. ഇത് പരിശോധന എളുപ്പമാക്കുമെന്ന് മന്ത്രി പറഞ്ഞു. സമ്പർക്കത്തിലുള്ളവർക്ക് രോലക്ഷണമുണ്ടെങ്കിൽ കോള്‍ സെന്ററില് അറിയിക്കണം. ആവശ്യമെങ്കിൽ കണ്ടെൻമെന്റ് സോൺ കാര്യം ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാമെന്നും വീണാ ജോർജ്ജ് പറഞ്ഞു.

മരണം നടന്ന പഞ്ചായത്തുകളിൽ ജനപ്രതിനിധികളുടെ യോഗം ചേർന്നിട്ടുണ്ടെന്നും നേരത്തെ സമീപിച്ച അതേ രീതി തന്നെ അവലംബിക്കുകയാണെന്നും നിപ ആണെങ്കിൽ എടുക്കേണ്ട കാര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പ്രവർത്തനങ്ങളെല്ലാം കാലതാമസമില്ലാതെ ചെയ്തു. സോഷ്യൽ മീഡിയയിൽ തെറ്റായ കാര്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ജനങ്ങളിൽ പരരിഭ്രാന്തി പരത്തരുതെന്നും മാധ്യമങ്ങൾ ജാഗ്രതയോടെ പോകണമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.

Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News