Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊല്ലം: കൊല്ലം കുണ്ടറയിൽ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. പുനലൂർ റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ലൂഷ്യസ് ജെർമിയസ് ആണ് മരിച്ചത്. കുണ്ടറ പടപ്പക്കരയിലെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
2023 സെപ്റ്റംബർ മുതൽ അദ്ദേഹം സസ്പെൻഷനിലാണ്. ഭാര്യയെ ആക്രമിച്ചതിന് കേസെടുത്തതിനെ തുടർന്നാണ് സസ്പെൻഷനിൽ ആയതെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.