വീടിന് മുകളിൽ പാറക്കല്ല് ഇടിഞ്ഞുവീണു; പത്തനംതിട്ടയിൽ സ്ത്രീ മരിച്ചു
ഇന്ന് വൈകുന്നേരം മുതൽ തന്നെ പത്തനംതിട്ടയിൽ മഴയുണ്ടായിരുന്നു
Update: 2024-03-08 17:28 GMT
പത്തനംതിട്ട: വീടിന് മുകളിൽ മുകളിൽ പാറക്കല്ല് ഇടിഞ്ഞ് വീണ് സ്ത്രീ മരിച്ചു. ആങ്ങമൂഴി സ്വദേശിനി പത്മകുമാരി(55)യാണ് മരിച്ചത്. മഴയേത്തുടർന്നാണ് അടുത്തുള്ള പാറക്കല്ല് വീടിന് മുകളിലേക്ക് വീണത്. അടുക്കളയിൽ ചായയുണ്ടാക്കികൊണ്ടിരിക്കെയാണ് പത്മകുമാരി അപകടത്തിൽപ്പെട്ടത്. ഇന്ന് വൈകുന്നേരം മുതൽ തന്നെ പത്തനംതിട്ടയിൽ മഴയുണ്ടായിരുന്നു.