തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം

Update: 2023-11-21 15:27 GMT

തിരുവനന്തപുരം: ലഹരി മാഫിയ സംഘത്തിന്റെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. കരിമഠം സ്വദേശിയായ അർഷദ് (19) ആണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കരിമഠം കോളനിയിലാണ് സംഭവം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

സംഭവത്തിൽ പ്രതികളിലൊരാളെ പിടികൂടി. കരിമഠം സ്വദേശികളായ ധനുഷിനെയാണ് പിടികൂടിയത്. മറ്റുള്ള പ്രതികൾ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. ധനുഷ്, കിഷൻ എന്നിവരടക്കം നാല് പ്രതികളാണുള്ളത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News