തൃക്കാക്കരയിലെ ഏറ്റവും പ്രായം കൂടിയ വനിത ആസിയ ഉമ്മ അന്തരിച്ചു; അന്ത്യം 111-ാം വയസിൽ
സംസ്കാരം ഇന്ന് രാവിലെ 10ന് പടമുകൾ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും
Update: 2025-03-28 02:10 GMT


കൊച്ചി: തൃക്കാക്കരയിലെ ഏറ്റവും പ്രായം കൂടിയ കുന്നുംപുറത്ത് നെയ്തേലിൽ ആസിയ ഉമ്മ (111) അന്തരിച്ചു. തൃക്കാക്കര സഹകരണ ആശുപത്രി മുൻ ഭരണസമിതി അംഗവും റസിഡൻസ് അസോസിയേഷൻ തൃക്കാക്കര നഗരസഭ അപ്പക്സ് കൗൺസിൽ ട്രാക്ക് പ്രസിഡൻ്റുമായ സലീംകുന്നും പുറത്തിൻ്റെ മാതാവാണ്. സംസ്കാരം ഇന്ന് രാവിലെ 10ന് പടമുകൾ ജുമാ മസ്ജിദിൽ ഖബറടക്കം നടത്തും.