'മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ സർക്കാർ ഇടപെടണം'; സെക്രട്ടറിയേറ്റിലേക്ക് വനിതാ മാർച്ച്

ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച മഅ്ദനിയെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

Update: 2023-02-13 10:29 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: ബംഗളൂരുവിൽ ചികിത്സയിൽ കഴിയുന്ന അബ്ദുന്നാസർ മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേരള സർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് മാർച്ച്. സിറ്റിസൺ പ്രൊട്ടക്ഷൻ ഫോറം വനിതാ വിഭാഗമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

മഅ്ദനിയുടെ ആരോഗ്യസ്ഥിതി പരിശോധിക്കാൻ സംസ്ഥാന സർക്കാർ ബംഗളൂരുവിലേക്ക് മെഡിക്കൽ സംഘത്തെ അയക്കണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. പാളയത്തുനിന്ന് ആരംഭിച്ച മാർച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ പി.ഡി.പി നേതാവ് മയിലക്കാട് ഷാ ഉദ്ഘാടനം ചെയ്തു.

ശാരീരിക അസ്വസ്ഥതകളെ തുടർന്ന് മഅ്ദനിയെ കഴിഞ്ഞ വ്യാഴാഴ്ച ബംഗളൂരുവിലെ ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒൻപത് മാസംമുൻപ് അദ്ദേഹം പക്ഷാഘാതം അടക്കമുള്ള അസുഖങ്ങളെ തുടർന്ന് വിദഗ്ധചികിത്സയ്ക്ക് വിധേയനായിരുന്നു. അന്ന് പക്ഷാഘാതം ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നില്ല. എന്നാൽ, ദീർഘനാളായി നിരവധി രോഗങ്ങൾക്ക് ചികിത്സയിലുള്ള മഅ്ദനിയുടെ ആരോഗ്യത്തെ അത് സാരമായി ബാധിച്ചെന്ന് പിന്നീട് ഡോക്ടർമാർ കണ്ടെത്തി.

രണ്ടാഴ്ചക്കാലത്തെ ആശുപത്രിവാസത്തിനുശേഷം ബംഗളൂരുവിലെ വസതിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ ചികിത്സകൾ തുടർന്നുവരികയായിരിന്നു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യസ്ഥിതി മോശമായത്. തുടർന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

Summary: The women's wing of the Citizen Protection Forum staged a march to the secretariat, Thiruvananthapuram, demanding Kerala government's intervention to save the life of Abdul Nasir Maudany, who is undergoing a treatment in Bengaluru.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News