കൊല്ലത്തെ അഭിരാമിയുടെ മരണം: കേരള ബാങ്കിന് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട്
പിശക് പറ്റിയെങ്കിൽ നടപടി എടുക്കുമെന്ന് മന്ത്രി
കൊല്ലം: വീടിനു മുന്നിൽ ജപ്തി ബോർഡ് സ്ഥാപിച്ചതിൽ മനംനൊന്ത് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിന് വീഴ്ച പറ്റിയതായി റിപ്പോർട്ട്. വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിച്ചതിൽ വീഴ്ച പറ്റി. അഭിരാമിയുടെ അച്ഛന്‍ അജികുമാറിന്റെ അസുഖബാധിതനായ പിതാവിന് ജപ്തി നോട്ടീസ് നൽകിയതിലും വീഴ്ചപറ്റിയെന്നും കൊല്ലം സഹകരണ രജിസ്ട്രാറിന്റെ റിപ്പോർട്ടിൽ പറയുന്നു. വായ്പ എടുത്ത അജികുമാറിന് ആയിരിന്നു നോട്ടീസ് നൽകേണ്ടത്. വീടിന് മുന്നിൽ ജപ്തി നോട്ടീസ് പതിച്ചതിലും വീഴ്ച പറ്റിയെന്ന് കൊല്ലം സഹകരണ ജോയിന്‍റ് രജിസ്ട്രാർ നല്‍കി പ്രാഥമിക റിപോർട്ടില്‍ പറയുന്നുണ്ട്. മറ്റ് നടപടികൾ എല്ലാം സർഫാസി ആക്ട് പ്രകാരമെന്നും റിപ്പോർട്ടിലുള്ള. കൊല്ലം സഹകരണ രജിസ്ട്രാർ പ്രാഥമിക റിപോർട്ട് കൈമാറി.
നടപടിക്രമങ്ങളില്‍ വീഴ്ച പറ്റിയോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് കൊല്ലം സഹകരണ ജോയിന്‍റ് രജിസ്ട്രാർ കേരള ബാങ്കിന് കൈമാറിയത്. ചില നടപടിക്രമങ്ങളില്‍ ബാങ്കിന് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
അഭിരാമിയുടെ അച്ഛന്‍ അജികുമാറാണ് ലോണ്‍ എടുത്തത് . എന്നാല്‍ അദ്ദേഹം സ്ഥലത്ത് ഉണ്ടായിട്ടും ജപ്തി നോട്ടീസ് അജികുമാറിന്റെ അസുഖബാധിതനായ പിതാവ് ശശിധരന്‍ ആചാരിക്ക് നൽകിയതില്‍ വീഴ്ച പറ്റി. മാത്രമല്ല നോട്ടീസിലെ കാര്യങ്ങള്‍ കൃത്യമായി ബാങ്ക് അധികൃതര്‍ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയില്ല. കാര്യങ്ങള്‍ മനസിലാക്കാതെയാണ് ശശിധരന്‍ ആചാരി നോട്ടീസില്‍ ഒപ്പിട്ട് നല്‍കിയത്. ഇതേ തുടര്‍ന്നാണ് അവിടെ ബോര്‍ഡ് സ്ഥാപിച്ചത്. ഇതിലെല്ലാം ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ശൂരനാട് സൗത്ത് അജി ഭവനിൽ അഭിരാമി(20) ആണ് കഴിഞ്ഞദിവസം ആത്മഹത്യ ചെയ്തത്. കേരള ബാങ്ക് പതാരം ബ്രാഞ്ചിൽ നിന്നെടുത്ത വായ്പ മുടങ്ങിയതിനെ തുടർന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ബാങ്ക് അധികൃതർ എത്തി നോട്ടീസ് പതിച്ചത്. ഇതിൽ മനം നൊന്താണ് അഭിരാമി ആത്മഹത്യ ചെയ്തത്.
അതേസമയം, റിപോർട്ട് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എൻ വാസവൻ പറഞ്ഞു. 'കേരള ബാങ്കിൽ സർഫാസി ആക്ട് ബാധകമാണ്. ജപ്തി നടപ്പാക്കിയതിൽ വീഴ്ച പറ്റിയോ എന്ന് ബാങ്ക് പരിശോധിക്കുന്നുണ്ട്പിശക് പറ്റിയെങ്കിൽ നടപടി വേണമെന്നും മന്ത്രി പറഞ്ഞു.സർഫാസി ആക്ട് പാടില്ല എന്നാണ് സർക്കാർ നിലപാട്'. സർഫാസി ആക്ട് കേന്ദ്രം പിൻവലിച്ചാൽ നിലവിലുള്ള പ്രശ്‌നങ്ങൾ മാറുമെന്നും മന്ത്രി പറഞ്ഞു.ബാങ്കിന് വീഴ്ച പറ്റിയെങ്കില്‍ കര്‍ശന നടപടി വേണമെന്ന് മുഖ്യമന്ത്രിയും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.