എരുമേലിയില്‍ ശബരിമല തീര്‍ഥാടകരുടെ ബസ് നിയന്ത്രണം തെറ്റി മറിഞ്ഞു; പതിനഞ്ചോളം പേര്‍ക്ക് പരിക്ക്

ആന്ധ്രയിൽ നിന്നുള്ള തീർഥാടകരാണ് കണമല വളവിൽ അപകടത്തിൽപ്പെട്ടത്

Update: 2023-10-18 03:03 GMT
Editor : Jaisy Thomas | By : Web Desk

എരുമേലിയുണ്ടായ അപകടത്തില്‍ നിന്ന്

Advertising

കോട്ടയം: കോട്ടയം എരുമേലി കണമലയിൽ ശബരിമല തീർഥാടകരുടെ ബസ് നിയന്ത്രണം തെറ്റി റോഡിൽ മറിഞ്ഞു. ആന്ധ്രയിൽ നിന്നുള്ള തീർഥാടകരാണ് കണമല വളവിൽ അപകടത്തിൽപ്പെട്ടത്.

പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. 4 പേരെ കോട്ടയം മെഡിക്കൽ കോളേജിലും മറ്റുള്ളവരെ എരുമേലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. രാവിലെ അഞ്ചേമുക്കാലോടെയായിരുന്നു അപകടം. ബസ് താഴ്ചയിലേക്ക് മറിയാതിരുന്നത് അപകടത്തിൻ്റെ വ്യാപ്തി കുറച്ചു .എരുമേലി പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Updating...


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News