കുന്ദമംഗലത്ത് കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; എഴുപേർക്ക് പരിക്ക്
Update: 2021-10-04 11:45 GMT
കോഴിക്കോട് കുന്ദമംഗലം ചൂലാംവയലില്‍ കെ എസ് ആര്‍ ടി സി ബസ് ഓട്ടോയിലും ഗുഡ്‌സിലും ഇടിച്ച് മറിഞ്ഞു.പരിക്കേറ്റ ഏഴ് പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടില്‍ നിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന ബസ് നിയന്ത്രണം വിട്ട് രണ്ട് വാഹനങ്ങളിലും ഇടിക്കുകയായിരുന്നു.