പൂരം നടത്തിപ്പിലെ വീഴ്ച; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൃശൂർ സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനും അസി കമ്മീഷണര്‍ സുദര്‍ശനുമെതിരെയാണ് നടപടി

Update: 2024-04-21 15:42 GMT
Advertising

തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന വിവാദങ്ങള്‍ക്ക് പിന്നാലെ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് സര്‍ക്കാര്‍. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസി കമ്മീഷണര്‍ സുദര്‍ശനെയുമാണ് തല്‍സ്ഥാനത്ത് നിന്നും മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. പൂരം കാണാന്‍ എത്തിയ ആളുകളോടും മാധ്യമപ്രവര്‍ത്തകരോടും ഇവര്‍ തട്ടികയറുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇത് പ്രഥമ തെളിവായി കണക്കാക്കിയാണ് നടപടി.

സംഭവത്തില്‍ ദേവസ്വവും പ്രത്രപ്രവര്‍ത്തക യൂണിയനും പരാതി നല്‍കിയിട്ടുണ്ട്. ഇതില്‍ വിശദമായ അന്വേഷണത്തിനു ശേഷം പിന്നീട് നടപടി എടുക്കും. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് അടിയന്തര നടപടി.

പൂരം കാണാനെത്തിയവരെ പൊലീസ് ബാരിക്കേഡ് വെച്ചു തടഞ്ഞതില്‍ പ്രതിഷേധിച്ച പുരം നിര്‍ത്തിവെച്ചിരുന്നു.രാത്രി പൂരം പകുതിവെച്ച് അവസാനിപ്പിച്ചു. ആനയെ മാത്രം പന്തലില്‍ നിര്‍ത്തി സംഘാടകര്‍ മടങ്ങി. വെടിക്കെട്ട് തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പൊലീസ് ആളുകളെ തടഞ്ഞപ്പോഴാണ് തര്‍ക്കമുണ്ടായത്. ചരിത്രപ്രസിദ്ധമായ മഠത്തില്‍ വരവും നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

സംഭവത്തെ ബിജെപി തെരഞ്ഞെടുപ്പ് വിഷയമാക്കിയിരുന്നു. പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പരാതികള്‍ ഗൗരവമായി കാണണമെന്നും  വിഷയത്തില്‍ ഡിജിപിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞതിനു പിന്നാലെയാണ് നടപടി.

Full View
Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News