സമൂ​ഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മുൻഭാര്യയുടെ പരാതി; നടൻ ബാലയ്ക്ക് ജാമ്യം

2019ന് ശേഷം പരാതിക്കാരിയുമായി ഒരു ബന്ധവുമില്ലെന്ന് ബാല പറഞ്ഞു

Update: 2024-10-14 11:55 GMT

എറണാകുളം: സമൂ​ഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന മുൻഭാര്യയുടെ പരാതിയിൽ നടൻ ബാലയ്ക്ക് ജാമ്യം. എറണാകുളം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ആരെയും അപമാനിച്ചിട്ടില്ലെന്നും 2019ന് ശേഷം പരാതിക്കാരിയുമായി ഒരു ബന്ധവുമില്ലെന്നും ബാല പറഞ്ഞു.

കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തിരുന്നത്. കേസിൽ ബാലയുടെ മാനേജർ രാജേഷ് രണ്ടാം പ്രതിയും സുഹൃത്ത് അനന്തകൃഷ്ണൻ മൂന്നാം പ്രതിയുമാണ്. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും നോട്ടീസ് നൽകിയിരുന്നെങ്കിൽ ബാല സ്റ്റേഷനിൽ ഹാജരാകുമായിരുന്നുവെന്നും ബാലയുടെ അഭിഭാഷകയായ ഫാത്തിമ സിദ്ദീഖ് പറഞ്ഞിരുന്നു.

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News