Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ നടി ഹണി റോസിന്റെ മൊഴിയെടുത്തു. ഹണി റോസിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ അന്വേഷണ സംഘം നീരീക്ഷിക്കുകയാണ്. മോശം കമന്റ് ഇടുന്നവർക്കെതിരെ ഉടനടി കേസെടുക്കാനാണ് തീരുമാനം. മാധ്യമവാർത്തകൾക്ക് താഴെ കമന്റിട്ടവർക്കെതിരെയും നടി മൊഴി നൽകി.
ഇന്നലെ സെന്‍ട്രല്‍ സ്റ്റേഷനില്‍ നേരിട്ട് എത്തിയായിരുന്നു നടി മൊഴി നല്‍കിയത്. ഇൻസ്റ്റാഗ്രാം പോസ്റ്റിന് പുറമെ സ്ക്രീൻഷോട്ടുകളും നടി പൊലീസിന് കൈമാറി. നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം സെന്‍ട്രല്‍ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.