ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 32 ലക്ഷത്തിന്റെ ടയോറ്റ ഹൈക്രോസ് വാങ്ങാൻ ഭരണാനുമതി

ട്രഷറിയിൽ അഞ്ച് ലക്ഷം വരെയുള്ള ബില്ലുകൾ പോലും മാറ്റി നൽകാതിരിക്കുമ്പോഴാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി

Update: 2023-10-12 02:28 GMT
Advertising

തിരുവനന്തപുരം: ഹൈക്കോടതി ചീഫ് ജസ്റ്റിസിന് 32 ലക്ഷം രൂപയുടെ വാഹനം വാങ്ങാൻ സർക്കാറിന്റെ ഭരണാനുമതി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ടയോറ്റ ഹൈക്രോസാണ് വാങ്ങുക. നേരത്തെ ജഡ്ജിമാർക്കായി 11 ഇന്നോവാ ക്രിസ്റ്റ വാങ്ങാൻ ഭരണാനുമതി നൽകിയിരുന്നു. ഇതിനായി ഒരു വാഹനത്തിന് 24 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. എന്നാൽ ചീഫ് ജസ്റ്റിസിന് ഉയർന്ന തരം വാഹനം വേണമെന്ന് രജിസ്ട്രാർ സർക്കാരിനെ അറിയിക്കുകയായിരുന്നു. തുടർന്നാണ് 32,82,105 രൂപയുടെ വാഹനം ചീഫ് ജസ്റ്റിസിന് വാങ്ങാൻ സർക്കാർ ഭരണാനുമതി പുതുക്കിയത്.

ട്രഷറിയിൽ അഞ്ച് ലക്ഷം വരെയുള്ള ബില്ലുകൾ പോലും മാറ്റി നൽകാതിരിക്കുമ്പോഴാണ് പുതിയ വാഹനം വാങ്ങാനുള്ള അനുമതി സർക്കാർ നൽകുന്നത്.


Full View

Administrative permission for Kerala Chief Justice of High Court to buy Toyota Hicross worth 32 lakhs

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News