'ആ ആച്ഛന്റെ മകനെ പുതുപ്പള്ളി കൈവിടരുത്'; ചാണ്ടി ഉമ്മന് വോട്ടഭ്യാർത്ഥിച്ച് അഖിൽ മാരാർ

അയർക്കുന്നം ജംഗ്ഷനിലെത്തിയ അഖിൽ മാരാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യാൻ വോട്ടർമാരോട് അഭ്യാർത്ഥിച്ചു

Update: 2023-08-31 13:10 GMT
Editor : abs | By : Web Desk
Advertising

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലെത്തുമ്പോള്‍ മുന്നണികളെല്ലാം അരയും തലയും മുറുക്കി പ്രചാരണം ശക്തമാക്കിയിരിക്കുകയാണ്. താരപ്രചാരകരെ ഇറക്കി അവസാന വട്ട വോട്ടുപിടിത്തത്തിനുള്ള ഊര്‍ജിതശ്രമത്തിലാണ് പാര്‍ട്ടികളെല്ലാം.എല്‍ഡിഎഫും യുഡിഎഫുമാണ് പ്രധാന എതിരാളികളെങ്കിലും ഇരുമുന്നണികള്‍ക്കും ഭീഷണി ഉയർത്തി എന്‍ഡിഎയും കളത്തില്‍ സജീവമാണ്. ഇപ്പോഴിതാ സംവിധായകനും ബിഗ് ബോസ് സീസണ്‍5 ലെ വിജയി അഖില്‍മാരാർ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് പിന്തുണ പ്രഖ്യാപിച്ച് പുതുപ്പള്ളിയിലെത്തി. 

അയർക്കുന്നം ജംഗ്ഷനിലെത്തിയ അഖിൽ മാരാർ ചാണ്ടി ഉമ്മന് വോട്ട് ചെയ്യാൻ അഭ്യാർത്ഥിച്ചു. കേരളത്തെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛൻ്റെ മകനെ പുതുപ്പള്ളിയും മനസിലാക്കുമെന്നും നാടിനു പ്രയോജനപ്പെടുന്നവർ തന്നെ വിജയിക്കണമെന്നും താരം പറഞ്ഞു. ഇതിന്റെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

Full View

''നാടിന് പ്രയോജനപ്പെടുന്ന ആളുകൾ തന്നെ നാടിനെ നയിക്കാൻ ഉണ്ടാകണം. ജനങ്ങളെ മനസിലാക്കുന്ന മനുഷ്യരായിരിക്കണം നയിക്കേണ്ടത്. കേരളത്തിലെ ജനങ്ങളെ ഇത്രത്തോളം മനസിലാക്കിയ ഒരു അച്ഛന്റെ മകനെ സംബന്ധിച്ച് പുതുപ്പള്ളിയിലെ ജനങ്ങളെ മനസിലാക്കാൻ വലിയ പ്രയാസങ്ങൾ ഉണ്ടാകില്ല. ജനങ്ങളുടെ പ്രശ്നങ്ങൾ മനസിലാക്കി അവർക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ കഴിയുന്ന ഒരു ജനകീയനായ നേതാവിനെ തന്നെ തിരഞ്ഞടുക്കാൻ പുതുപ്പള്ളിക്കാർക്ക് സാധിക്കട്ടെ'', അഖിൽ മാരാർ പറഞ്ഞു'

സപ്തം ബർ 5 നാണ് പുതുപ്പള്ളി ഉപതിഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കെ വോട്ട് ഉറപ്പിക്കാനുള്ള കുതിപ്പിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. മണ്ഡലത്തിൽ പ്രമുഖരെ ഇറക്കിയാണ് മുന്നണികളെല്ലാം കളം നിറയുന്നത്. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളോടപ്പം യുഡിഎഫ് ഘടക കക്ഷി നേതാക്കളും ചാണ്ടി ഉമ്മന് വേണ്ടി പ്രചരണത്തിൽ സജീവമാണ്.

മുഖ്യമന്ത്രിയുടെ രണ്ടാം വരവോടെ പുതുപ്പള്ളിയിലെ ഇടത് ആവേശം വർധിച്ചു. വിവാദങ്ങളിൽ തൊടാതെ വികസനവും വർഗീയ പ്രശ്നങ്ങളും പറഞ്ഞാണ് മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളും ജെയ്ക്ക് സി. തോമസിനു വേണ്ടി വോട്ട് തേടിയതും. അവസാന ലാപ്പിലും മുഖ്യമന്ത്രിയെ എത്തിച്ച് ആവേശം അണയാതെ കാത്ത് മണ്ഡലം പിടിക്കാനുള്ള ശ്രമത്തിലാണ് എൽ.ഡി.എഫ്.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News